KOYILANDY DIARY.COM

The Perfect News Portal

കർക്കിടകവാവ് ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങുന്നു

കൊയിലാണ്ടി: കർക്കിടക മാസത്തിലെ പിതൃതർപ്പണച്ചടങ്ങുകൾക്ക് താലൂക്കിലെ പുണ്യ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം, കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്രം എന്നിവിടങ്ങളിലാണ്  23-ന് പുലർച്ചെ നടക്കുന്ന വാവ് ബലിതർപ്പണത്തിനുള്ള സജജീകരണങ്ങൾ തുടർന്ന് വരുന്നത്.

വാവ് ബലി ദിവസം ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. ചില ക്ഷേത്രങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യം, ഡോക്ടർമാരുടെ സേവനം, താമസ സൗകര്യം, പ്രഭാത ഭക്ഷണം എന്നിവയും ഒരുക്കും. പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് വേണ്ടിയാണ് ഹൈന്ദവ വിശ്വാസികൾ പ്രധാനമായും വാവ് ബലി ആചരിക്കുന്നത്. എല്ലാ മാസത്തിലേയും കറുത്തവാവ് ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാമെങ്കിലും കർക്കിടകം, തുലാം മാസങ്ങളിലെ അമാവാസികൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

ശിവക്ഷേത്രങ്ങളിലാണ് വിശ്വാസികൾ ഈ നാളുകളിൽ കൂട്ടത്തോടെ തർപ്പണം ചെയ്യാറുളളത്. തർപ്പണമാണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണമെന്നും അത് കിട്ടാതിരുന്നാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരും തലമുറകൾക്ക് കൂടി ബാധിക്കുമെന്നുമാണ് വിശ്വാസം.  വീടുകൾക്ക് മുന്നിലും ബലിതർപ്പണം നടത്തുന്നവരുണ്ട്. വാവ് ബലിയുടെ ഭാഗമായി രാത്രിയിൽ പിതൃക്കൾക്കായി നേർച്ച കൊടുക്കുന്നതും പതിവാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *