കോൺഗ്രസ്സ് (എസ്) ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു

കൊയിലാണ്ടി: ചരിത്രത്തെയും മഹാത്മാക്കളെയും വികലമാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ്സ് – എസ്.സംസ്ഥാന വ്യാപകമായി ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കോൺഗ്രസ്സ് – എസ്. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം കോൺഗ്രസ്സ് – എസ്. ജില്ലാ പ്രസിഡന്റ സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ലോകം മുഴുവൻ ഗാന്ധിജിക്കും ഗാന്ധിയൻ ദർശനങ്ങൾക്കും പ്രസക്തിയും സ്വീകാര്യതയും വർദ്ധിച്ചു വരുമ്പോൾ ഗാന്ധിജിയുടെ ജന്മനാട്ടിൽ രാഷ്ട്രപിതാവിനെ തമസ്ക്കരിക്കാനും അപകീർത്തിപ്പെടുത്താനും നടത്തുന്ന ബോധപൂർവമായ ശ്രമത്തെ തിരിച്ചറിയമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് – എസ്. ബ്ലോക്ക് പ്രസിഡന്റ് എ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് – എസ്.ജില്ലാ സെക്രട്ടറി പി.വി. സജിത്ത് ചരിത്ര പൈതൃക സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ സെക്രട്ടറിമാരായ സി. രാമകൃഷ്ണൻ മാസ്റ്റർ, പി.കെ.ബാലകൃഷ്ണകിടാവ്, എസ്. രവീന്ദ്രൻ ,എസ്.വി. റഹ്മത്തുള്ള, മൂഴിക്കൽ ചന്ദ്രൻ ,എൻ.പി. രവി എന്നിവർ സംസാരിച്ചു. പാരിപാടിക്ക് മുൻപായി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.


