KOYILANDY DIARY.COM

The Perfect News Portal

കോവിഡ്‌ വാക്‌സിന്‍ ഡ്രൈറണ്‍ വിജയകരം

തിരവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഡ്രൈറണ്‍ വിജയകമായി നടത്തി. രാജ്യവ്യാപകമായി നടത്തിയ ഡ്രൈറണ്ണിൻ്റെ ഭാഗമായി തിരുവനന്തപരം , ഇടുക്കി, പാലക്കാട് വയനാട് ജില്ലകളിലാണ് ഡ്രൈറണ്‍ നടത്തിയത്. കുത്തിവെപ്പ് ഒഴികെയുള്ള കാര്യങ്ങളാണ് ഡ്രൈറണ്ണില്‍ നടത്തിയത്.

തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാ മൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ ഒമ്ബതുമുതല്‍ 11വരെയാണ് ഡ്രൈ റണ്‍ നടത്തിയത്.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ട് ഡ്രൈറണ്‍ നിരീക്ഷിച്ചു. സംസ്ഥാനത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ഡ്രൈറണ്‍ നിരീക്ഷിച്ചു. കൊവിഡ് വാക്സിന് വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി പറഞ്ഞു. വാക്സിന് ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. വിതരണം ഏത് ദിവസം മുതൽ എന്ന് വിവരം കിട്ടിയിട്ടില്ല.
ഏറ്റവും സുരക്ഷിതമായ വാക്സിന് എന്നാണ് വിലയിരുത്തല്. വാക്സിന് ഉപയോഗത്തില് ആശങ്ക വേണ്ടെന്നും മുന്ഗണനാ ക്രമത്തിലാണ് വിതരണമുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുത്തത്. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ കോവിഡ് വാക്സിന്‍ നല്‍കുന്ന നടപടിക്രമമെല്ലാം അതേപോലെ പാലിക്കും. വാക്സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ലാര്‍ജ് ഐസ് ലൈന്‍ഡ് റെഫ്രിജറേറ്റര്‍–- 20, വാസ്കിന്‍ കാരിയര്‍ –-1800, കോള്‍ഡ് ബോക്സ് വലുത്–- 50, കോള്‍ഡ് ബോക്സ് ചെറുത്–- 50, ഐസ് പായ്ക്ക്–- 12,000 എന്നിവ സജ്ജമാക്കി. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടനെത്തും.

പ്രതിരോധ കുത്തിവയ്പിനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐസിഡിഎസ്–- അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *