കോഴിക്കോട‌് മുന്‍ മേയര്‍ കോളിയോട്ട‌് ഭരതന്‍ നിര്യാതനായി

കോഴിക്കോട‌്: കോഴിക്കോട‌് കോര്‍പറേഷന്‍ മുന്‍ മേയറും കോഴിക്കോട‌് സഹകരണ ആശുപത്രി ഡയറക്ടറുമായ കോളിയോട്ട‌് ഭരതന്‍ (84) നിര്യാതനായി. കാരപ്പറമ്പ് ഹൗസിങ‌് കോളനിയിലെ കോളിയോട്ട‌് വസതിയില്‍ ഞായറാഴ‌്ച രാത്രി 10.30ഓടെയാണ‌് മരണം. മൃതദേഹം ചൊവ്വാഴ‌്ച രാവിലെ എട്ടിന‌് സഹകരണ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന‌് വയ‌്ക്കും. തുടര്‍ന്ന‌് ഒമ്ബതോടെ മാവൂര്‍ റോഡ‌് ശ‌്മശാനത്തില്‍ സംസ‌്കരിക്കും.
1971 മുതല്‍ 1973 വരെ രണ്ട‌് തവണ മേയറായിരുന്നു. ആദ്യ തവണ കോണ്‍ഗ്രസ‌് സ്ഥാനാര്‍ഥിയായാണ‌് കാരപ്പറമ്ബില്‍നിന്ന‌് ജയിച്ചത‌്. പിന്നീട‌് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച‌് മേയറായി. സഹകരണ ആശുപത്രി മുന്‍ പ്രസിഡന്റും വലിയങ്ങാടിയില്‍ കോളിയോട്ട‌് ട്രേഡേഴ‌്സിന്റെ പാര്‍ട‌്ണറുമാണ‌്. ഭാര്യ: ശോഭ. മക്കള്‍: നിഖില്‍, നിഷ. മരുമക്കള്‍: രേഷ‌്മ, നോബിള്‍. സഹോദരങ്ങള്‍: സത്യനാഥന്‍, മീനാക്ഷി, പരേതരായ ഇമ്ബിച്ചന്‍, ചോയിക്കുട്ടി, മാധവന്‍, ചന്ദ്രമതി, ജാനകി, പെണ്ണൂട്ടി.

