കോരുത്തോടുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

കോട്ടയം: കോരുത്തോടുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 504 കോളനിയില്‍ കാഞ്ഞിരംതൊടിയില്‍ തങ്കമ്മ ഭാസ്കരന്(68) ആണ് മരിച്ചത്. ആറു വയസുകാരനടക്കം 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശബരി കുപ്പിവെള്ളം ദുരിതാശ്വാസ ക്യാമ്ബിലേക്കു കൊണ്ടുവന്ന ലോറി ഓട്ടോറിക്ഷയിലും കാറുകളിലും ഇടിച്ചു കോരുത്തോട് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് മറിയുകയായിരുന്നു.
ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇയാളുടെ 6 വയസുകാരന് മകന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

