കൊല്ലംചിറ നാശത്തിന്‍റെ വക്കില്‍
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറ നവീകരിച്ച് സംരക്ഷിക്കുമെന്ന കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. സഹസ്രസരോപരപദ്ധതിയിലുള്‍പ്പെടുത്തി ചിറ നവീകരിച്ച് സംരക്ഷിക്കുമെന്നായിരുന്ന മന്ത്രി പ്രഖ്യാപിച്ചതു. പത്ത് ഏക്കര്‍ വിസ്ത്രിതിയുള്ള ചിറയിന്ന് നാശോന്മുഖമാണ്. ഒരു ഭാഗം മാത്രമാണ് കല്പടവുകള്‍ കെട്ടി സംരക്ഷിച്ചത്. അവശേഷിക്കുന്ന മൂന്ന് ഭാഗവും ഇടിഞ്ഞ് പൊളിഞ്ഞ നിലയിലാണ്. ചിറയില്‍ നിറയെ പായലും പുല്ലും താമരവള്ളികളും അടിഞ്ഞ് വെള്ളം മലിനമാകുകയാണ്. തീര്‍ഥാടകരും മറ്റും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും ചിറയെ നശിപ്പിക്കുന്നത്. സമീപ കാലത്ത് കക്കൂസ് മാലിന്യം ചിറയില്‍ തള്ളിയിരുന്നു.
