കൊയിലാണ്ടി മുചുകുന്ന് കോളേജിന് സമീപം നിസ്കരിക്കാന്‍ സജ്ജീകരിച്ച കെട്ടിടത്തിന് നേരെ ആക്രമണം

കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം കോളേജ് വിദ്യാര്‍ഥികള്‍ക്കും സമീപ വാസികള്‍ക്കും നിസ്കരിക്കാന്‍ സജ്ജീകരിച്ച കെട്ടിടത്തിന് നേരെ ആക്രമണം. ചില്ലുകള്‍ തകര്‍ക്കുകയും വാതിലും ജനലുകളും തീവയ്ക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.
മൂന്നാം തവണയാണ് ഈ കെട്ടിടം ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിനും തീവച്ച് നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു. കൊയിലാണ്ടി പൊലീസ് ഡോഗ് സ്ക്വാഡെത്തി തെളിവെടുപ്പ് നടത്തി.
എം.എല്‍.എ കെ. ദാസന്, എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി ഒ.പി അഷ്റഫ്, കൊയിലാണ്ടി മേഖല സെക്രട്ടറി ഷുഹൈബ് കെ, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രമണ്യന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

