KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2017 നാളെ തുടക്കമാകും

കൊയിലാണ്ടി; നഗരസഭയുടെ കുടുംബശ്രീ വിപണനമേളയും സാംസ്‌ക്കാരികോത്സവവും ” കൊയിലാണ്ടി ഫെസ്റ്റ് – നാഗരികം ” 2017ന് നാളെ (24-8-2017) തുടക്കമാകുമെന്ന് ചെയർമാൻ ആഡ്വ: കെ. സത്യൻ അറിയച്ചു. കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന അഭിമുഖത്തിലാണ് സപ്തംബർ 2 വരെ നടക്കുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനവും വിശദാംശവും നൽകിയത്.

ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി 24 ന് വൈകീട്ട് 5 മണിക്ക് നഗരസഭാ ഇ.എംഎസ്. ടൗൺ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി കൊയിലാണ്ടി ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിക്കും. ചടങ്ങിൽ സാംസ്‌ക്കാരിക നായകന്മാർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ മറ്റ് സംഘടനാ ഭാരവാഹികൾ രാഷ്ട്രീയ പാർട്ടി പ്രനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ മേളക്ക് തുടക്കമാകും.

25ന് സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയർമാൻ എന്. കെ. ഭാസ്‌ക്കരന്റെ അദ്ധ്യക്ഷതയിൽ വൈകീട്ട് 6 മണിക്ക് സാംസ്‌ക്ാരിക സായാഹ്നം മലയാളം സർവ്വകലാശാല പ്രൊഫസർ ഡോ: കെ. എം. ഭരതൻ ഉദ്ഘാടനം ചെയ്യും. 7 മണിക്ക് സൂരജ് രവീന്ദ്രൻ, ശശി പൂക്കാടും സംഘവും ഒരുക്കുന്ന ഹിന്ദുസ്ഥാനി സംഗീത വിരുന്ന് രാഗ് മൽഹാർ അരങ്ങേറും.

Advertisements

26ന് ശനിയാഴ്ച നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നത്തിൽ ദേശപെരുമയുടെ കഥാകാരൻ – യു. എ. ഖാദറിന്റെ എഴുത്തും ജീവിതവും എന്ന വിഷയത്തിൽ നടക്കുന്ന സായംസന്ധ്യ ഡോ: എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉറഞ്ഞാടുന്ന ദേശങ്ങൾ എന്ന ഡോക്യമെന്ററി പ്രദർശനവും നടക്കും.

27ന് നടക്കുന്ന സാസംക്കാരിക സായാഹ്നം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. ഗരസഭാ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. കെ. അജിത അദ്ധ്യക്ഷതവഹിക്കുന്ന പരിപാടിയിൽ പയ്യോളി നഗരസഭാ ചെയർപേഴ്‌സൺ പി. കുത്സു മുഖ്യഥിതിയാകും. കുടുുംബശ്രീ ജില്ലാ കോ-ഓഡിനേറ്റർ പി. സി. കവിത മുഖ്യ പ്രഭാണം നടത്തും. തുടർന്ന് നഗരസഭാ കുടുംബശ്രീ അംഗങ്ങൾ ഒരുക്കുന്ന കുടുംബശ്രീ കലാമേള അരങ്ങേറും.

28ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ശെൽവരാജ് അദ്ധ്യക്ഷതയിൽ കന്മന ശ്രീധരൻ മാസ്റ്റർ സാംസ്‌ക്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത ഗായകർ ഒരുക്കുന്ന മധുരിക്കും ഓർമ്മകൾ പാടിപ്പതിഞ്ഞ ഗാനങ്ങൾ അവതരിപ്പിക്കും.

29ന് നഗരസഭാ കൗൺസിലർ യു. രാജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പ്രഭാഷകൻ കെ. ടി. രാധാകൃഷ്ൺ മാസ്റ്റർ സാസംക്കാരിക സായാഹ്‌നം ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ അരങ്ങേറും.

30ന് നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സായാഹ്നം കലാമണ്ഡലം രേഭാരാജ് ഉദ്ഘാടനം ചെയ്യും. കവി മേലൂർ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഭരതാഞ്ജലി പെർഫോമിംഗ് ആർട്‌സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

31ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസക്കാരിക സായാഹ്നം കെ. ഇ. എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കേരള ഫോക്ക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ തായില്യം തിരുവല്ലയുടെ പൊന്തിമുഴക്കം നാടൻപാട്ടും ദൃശ്യവിഷ്‌കാരവും അരങ്ങേറും.

സപ്തംബർ 2-ാം തിയ്യതി സമാപന സമ്മേളനം എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ കെ. ദാസൻ എം.എൽ.എ. മുഖ്യാഥിതിയായി പങ്കെടുക്കും. സാംസക്കാരിക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മീനാക്ഷി അമ്മ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
തുടർന്ന് 7 മണിക്ക് കെ. പി. എ. സി. അവതരിപ്പിക്കുന്ന ഈഡിപ്പസ് നാടകവും അരങ്ങേറുന്നതോടുകൂടി മേളക്ക് സമാപനമാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *