കൊയിലാണ്ടി ഫയർസ്റ്റേഷനിൽ സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നു

കൊയിലാണ്ടി: ഫയർ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നു. സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് ഓൺലൈനായി അപേക്ഷിച്ച കൊയിലാണ്ടി ഫയർസ്റ്റേഷന് കീഴിലുള്ള അപേക്ഷകർ അവരുടെ ജനന തിയ്യതി, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ ഒറിജിനലും കോപ്പിയും സഹിതം ഡിസംബർ 23ന് തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ഹാജരാകണം.
വെരിഫിക്കേഷൻ പൂർത്തിയായവർക്ക് ഡിസംബർ 26, 27, 28 തിയ്യതികളിൽ സ്റ്റേഷനിൽ വെച്ച് പരിശീലനം നൽകും. പരിശീലനം നേടുന്നവരെയാണ് സിവിൽ ഡിഫൻസിൽ അംഗമാക്കുക. പ്രകൃതിദുരന്തങ്ങളും മറ്റ് അപകടങ്ങളും ഉണ്ടാകുമ്പോൾ ഫയർ ആൻറ് റെസ്ക്യു സേനയോടൊപ്പം പ്രവർത്തിക്കാനാണ് പരിശീലനമെന്ന്
കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ പറഞ്ഞു.
