കൊയിലാണ്ടി നഗരസഭ വികസന സെമിനാർ ആരംഭിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ 2016-17 വർഷത്തെ കരട് പദ്ധതി രേഖ തായ്യാറാക്കുന്നതിനുളള വികസന സെമിനാർ കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത് 10 മണിക്ക് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ആരംഭിച്ച സെമിനാറിൽ നഗരസഭ അദ്ധ്യക്ഷൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.
കരട് പദ്ധതി സ്റ്റാന്റംഹ് കമ്മറ്റി ചെയർമാൻ എൻ.കെ ഭാസ്ക്കരൻ അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർ പോഴ്സൺ വി.കെ. പത്മിനി, സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻമാരായ കെ.ഷിജുമാസ്റ്റർ, വി. സുന്ദരൻ മാസ്റ്റർ, ദിവ്യ ശെൽവരാജ്, വി.കെ അജിത, കൗൺസിലർമാരായ യു,രാജീവൻ മാസ്റ്റർ, വി.പി ഇബ്രാഹിം കുട്ടി, കെ.വി സുരേഷ്, എം. സുരേന്ദ്രൻ, തുടങ്ങിയവർ സംബന്ധിച്ചു. മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ സ്വാഗതവും മുൻസിപ്പൽ പ്ലാൻ കോ: ഓഡിനേറ്റർ കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ വിഭാഗങ്ങളുടെ ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം വൈകിട്ട് 4 മണിക്ക് സെമിനാർ സമാപിക്കും.

