കൊയിലാണ്ടി നഗരസഭ ജാഗ്രതോത്സവം 2018

കൊയിലാണ്ടി : ഹരിതകേരള മിഷന്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നു വരുന്ന ജാഗ്രതോത്സവം 2018 കൊയിലാണ്ടി നഗരസഭയില്‍ തുടങ്ങി. മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, കൊതുക് ജന്യ-ജലജന്യ രോഗങ്ങള്‍ തടയുക എന്നിവയ്ക്ക് പരിശീലനം നല്‍കിയുള്ള ജാഗ്രതോത്സവം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, ദിവ്യ സെല്‍വരാജ് എന്നിവര്‍ സംസാരിച്ചു. ജാഗ്രതോത്സവം എന്ത്? എന്തിന്? എന്ന വിഷയത്തില്‍ കില റിസോഴ്‌സ് പേഴ്‌സന്‍ പി.കെ.ശ്രീനിയും, ആരോഗ്യ വിഷയങ്ങളില്‍ എച്ച്.ഐ.റഫീക് അലി, ജെ.എച്ച്.ഐ. എം.കെ.സുബൈര്‍ എന്നിവരും ക്ലാസ്സുകള്‍ നയിച്ചു.
