കൊയിലാണ്ടി നഗരസഭയില്‍ ഓണപൂക്കളം

കൊയിലാണ്ടി നഗരസഭയില്‍ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം തീർത്തു. കൌൺസിലർമാരും ജീവനക്കാരും ചേർന്ന് ഒരുക്കിയ പൂക്കളം ലളിതമായ ചടങ്ങിൽ നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, മറ്റ് കൌൺസിലർമാർ നഗരസഭ ജീവനക്കാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
കൊയിലാണ്ടി ഐ.സി.എസ്. സ്കൂളില്‍ നടന്ന കമ്പവലി മത്സരങ്ങള്‍ കമ്പവലിച്ചുകൊണ്ട് സ്കൂൾ മാനേജർ സയ്യിദ് ഹുസ്സൈന്‍ ബാഫക്കി ഉദ്ഘാടനം ചെയ്തു

