കൊയിലാണ്ടി നഗരസഭ രജതജൂബിലി സ്മാരക മന്ദിരം ശിലാസ്ഥാപനം നവംബർ 5ന്

കൊയിലാണ്ടി: നഗരസഭാ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പഴയ സ്റ്റാന്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കം ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നവംബർ 5 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ നിർവ്വഹിക്കുമെന്ന് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.
പഴയ ബസ്സ് സ്റ്റാന്റ് പൊളിച്ചുമാറ്റിയാണ് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിയുക. ഇതിനായി നേരത്തെ കെട്ടിടത്തിലെ വ്യാപാരികളെയും മറ്റും ഒഴിപ്പിച്ചിരുന്നു. 25 വർഷങ്ങൾക്ക് മുമ്പുള്ള കെട്ടിടം അപകട ഭീഷണിയിലായിരുന്നു. ഇതിൻ്റെ ഭാഗമായി രണ്ട് വർഷത്തോളമായി വ്യാപാരികളെ പഴയ സ്റ്റാന്റ് കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചിട്ട്. ശിലാസ്ഥാപനത്തിന് ശേഷം പഴയ കെട്ടിടം പൊളിച്ചു നീക്കാനുള്ള ടെണ്ടർകൊടുക്കുമെന്ന് ചെയർമാൻ അറിയിച്ചു. കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

