കൊയിലാണ്ടി നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു

കൊയിലാണ്ടി: നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു. ആർ.ടി.ഒ.ഓഫീസിനും ഗ്രാമീണ ബാങ്കിനും സമീപം മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: മഴയിൽ മാലിന്യം അഴുകി ഒലിക്കുന്നതും പതിവായിരിക്കുകയാണ്. അഴുകിയതിനാൽ ദുർഗന്ധം വമിക്കുന്നത് കാരണം മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ് ജനങ്ങൾക്ക്.
