KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി സ്വദേശി തിക്കുനി വിശ്വനാഥനാണ് (47) മരിച്ചത്. രാത്രി 8 മണിയോടെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ വെച്ചാണ് അപകടം. റോഡ് മുറിച്ച് കടക്കവെ ഓട്ടോ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഗോപാലൻ നായരുടെയും, മാധവി അമ്മയുടെയും മകനാണ്. ഭാര്യ: പ്രഭ മകൻ. അശ്വന്ത്. സഹോദരിമാർ: ശൈലജ, സുധ.

Share news

Leave a Reply

Your email address will not be published. Required fields are marked *