കൊയിലാണ്ടി അരിക്കുളത്ത് കാട്ടുപന്നിയുടെ ആക്രമത്തിൽ വ്യാപക കൃഷിനാശം

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൻ കൃഷി നാശം. ചാലിൽ വേലുവിൻ്റെ കൃഷിയിടത്തിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇടവിളകൃഷിയായ മരച്ചീനിയും, ചേന, ചേമ്പ്, തെങ്ങ് എന്നിവ നശിപ്പിച്ചിട്ടുണ്ട്. ഏകദേശം പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആദ്യമായാണ് ഈ പ്രദേശത്ത് ഇത്തരത്തിൽ കാട്ടുപന്നിയുടെ ആക്രമം ഉണ്ടാകുന്നത്.

