കൊയിലാണ്ടി: പൊയിൽക്കാവ് ടൂറിസ്റ്റ് ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വടകര കുഞ്ഞിപ്പളളി വിജയ നിവാസിൽ ബിനീഷിന്റെ ഭാര്യ പുഷ്പ (34) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനീഷ്, സഹോദരി പുത്രൻ അമൽ (7) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.