കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ. യുവജന പ്രതിരോധം തീർത്തു

കൊയിലാണ്ടി: നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്നീ മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യുവജന പ്രതിരോധം തീർത്തു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി. നിഖിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ. ഡി. സി. ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായി നഗരംചുറ്റി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഗമിച്ച പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നായി ആയിരങ്ങൾ അണിനിരന്നു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡണ്ട് ടി. സി. അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു.

ഉത്തർ പ്രദേശിൽ ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. കെ. ദാസൻ എം. എൽ എ. മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് സ്വാഗതവും പ്രജിത്ത് നടേരി നന്ദിയും പറഞ്ഞു. വർഗ്ഗീയതെക്കെരിരെ പ്രതിജ്ഞയെടുത്താണ് പരിപാടി അവസാനിപ്പിച്ചത്.

