കൊയിലാണ്ടിയിൽ കടലോര ശുചീകരണ പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടിയിൽ കടലോര ശുചീകരണ പദ്ധതിക്ക് തുടക്കമായി. ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ക്ലീൻ ബീച്ച് മിഷൻ പദ്ധതിയും, നഗരസഭ നടപ്പിലാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതിയുമായി കൈകോർത്ത്കൊണ്ടാണ് കടലോര ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്ത് നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ്. സാംബശിവ റാവു നിർവ്വഹിച്ചു.
മുചുകുന്ന് ഗവ. കോളജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടയെും കൂട്ടായ്മയിലൂടെ തുടർച്ചയായ 5 ദിവസങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊയിലാണ്ടി കടപ്പുറത്തെ ചപ്പ് ചവറുകളില്ലാത്ത ബീച്ചാക്കി മാറ്റാനും ഹൈവേ ഉൾപ്പെടെ പട്ടണത്തെ പ്ലാസ്റ്റിക് മാലിന്യമില്ലാത്ത നഗരമാക്കിമാറ്റാനും, സൌന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മായൻ കടപ്പുറം മായൻ ബീച്ചാക്കി മാറ്റാനും ക്ലീൻ ബീച്ച് മിഷനിലൂടെ സാധിക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, ദിവ്യ ശെൽവരാജ്, കൌൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, ടി.പി. രാമദാസൻ, വി.പി. ഇബ്രാഹിംകുട്ടി, പി.എം. ബിജു, പി.കെ. രാമദാസൻ മാസ്റ്റർ, കെ.വി. സന്തോഷ്, കെ. ലത, കനക, സെലീന, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. രമേശൻ എന്നിവർ പങ്കെടുത്തു.

