കൊക്കയിലേക്ക് മറിഞ്ഞ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ചത് ജെ.സി.ബി

ഇടുക്കി: മദ്യ ലഹരിയില്‍ ഡ്രൈവറുടെ അഭ്യാസത്തില്‍ വളഞ്ഞ് പുളഞ്ഞ് എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിഞ്ഞ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ചത് ജെ.സി.ബി ഇടുക്കിയിലെ തൊണ്ടിമലയിലാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിനെ ഒരുമണിക്കൂറിലേറെ താങ്ങിനിര്‍ത്തി ജെ.സി.ബിയുടെ കൈയ്യില്‍ താങ്ങിനിര്‍ത്തിയാണ് ഓപ്പറേറ്റര്‍ രക്ഷിച്ചത്.
റോഡ് പണിയിലേര്പ്പെട്ടവരാണ് ബസ് കൊക്കയിലേക്ക് മറിയുന്നത് കണ്ട് ഓടിയെത്തിയത്. റോഡ്നിര്‍മ്മാണത്തിന് കൊണ്ട് വന്ന ജെ.സി.ബിയാണ് ബസ് താങ്ങിനിര്‍ത്താന്‍ ഉപയോഗിച്ചത്. യാത്രക്കാരെ രക്ഷപ്പെടുത്തിയ ശേഷം പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

