കേരള ബസ്സ് ഓപ്പറേറ്റേഴസ് താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.ജെ.രാജു അധ്യക്ഷനായി. ഡീസൽ വില വർധനവ്, ജി.എസ്.ടി, യാത്രക്കാരുടെ കുറവ് എന്നിവ നിമിത്തം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജോയിന്റ് ആർ.ടി.ഒ.രാജേഷ്, എസ്.ഐ. സാജു എബ്രഹാം, ബി.എം.എസ്. ജില്ലാ സിക്രട്ടറി പി.പരമേശ്വരൻ, പി.ടി.സി. ഗഫൂർ, പി.അബദുള്ള,പാറക്കൽ അബു ഹാജി, ജോൺസൺ പയ്യമ്പള്ളി, സുരേഷ്’ബാബു, സംസാരിച്ചു. ഭാരവാഹികളായി പി.സുനിൽ (പ്രസിഡണ്ട്), ടി.കെ.ദാസൻ (സെക്രട്ടറി), വി.പി.രാജൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

