കേരള പ്രവാസി സംഘം കണ്വെന്ഷന്

കൊയിലാണ്ടി: കേരള പ്രവാസി സംഘം ചെങ്ങോട്ട്കാവ് മേഖലാ കണ്വെന്ഷന് പൊയില്‍ക്കാവില്‍ നടന്നു. സംസ്ഥാനക്കമ്മിറ്റി അംഗം സുരേന്ദ്രന് മാങ്ങോട്ടില്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഒ.കെ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ. ഗീതാനന്ദന്, ബേബി സുന്ദര്‍ദാസ്, ഏരിയാ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
