കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടാനൊരുങ്ങുന്നു എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ഉണ്ടാകണമെന്നാണ് മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുതിയ നിര്‍ദേശവുമായി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. അടുത്ത ദിവസങ്ങളില്‍ എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ഉണ്ടാകണമെന്നാണ് മാണി നിര്‍ദേശം നല്‍കിയികരിക്കുന്നത്. ബാര്‍കോഴ കേസിനെ ചൊല്ലി കോണ്‍ഗ്രസുമായുള്ള കടുത്ത ഭിന്നതയ്ക്കിടെ യുഡിഎഫ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് എംഎല്‍എമാര്‍ക്ക് ഇത്തരം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച പാലായിലെ വസതിയില്‍ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന കമ്മറ്റിയും തുടര്‍ന്ന് സ്റ്റിയറിങ് കമ്മറ്റിയും ചേര്‍ന്ന് കെഎം മാണി യുഡിഎഫ് വിടുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം പുതിയ സാധ്യതകളൊന്നും മുന്നിലില്ലാത്തത് മാണിയെ പ്രതിസന്ധിയിലാക്കുകയാണ്. യുഡിഎഫില്‍ തുടരണമോ അതോ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമോ എന്ന് പ്രധാനമായും നേതാക്കളോടും എംഎല്‍എമാരോടും ആരായും.

