കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നാളെ ദേശവ്യാപക പ്രക്ഷോഭം

കോഴിക്കോട് > വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ദേശവ്യാപകമായി സിപിഐ എം സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടക്കും. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 10 ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കാണ് സമരം.
ടൌണ്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആദായനികുതി ഓഫീസിനുമുന്നില്‍ നടക്കുന്ന മാര്‍ച്ച് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ പോസ്റ്റ് ഓഫിസിനു മുന്നിലേക്ക് നടക്കുന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി പി മോഹനനും ഉദ്ഘാടനം ചെയ്യും.

മറ്റു ഏരിയകളും സമര കേന്ദ്രങ്ങളും: കോഴിക്കോട് സൌത്ത് (മാനാഞ്ചിറ പോസ്റ്റ് ഓഫീസ്), ഫറോക്ക് (ഫറോക്ക് പോസ്റ്റ് ഓഫീസ്), കക്കോടി (ചേളന്നൂര്‍ ബിഎസ്എന്‍എല്‍ ഓഫീസ്), കുന്നമംഗലം (മാവൂര്‍ പോസ്റ്റ് ഓഫീസ്), താമരശേരി (താമരശേരി പോസ്റ്റ് ഓഫീസ്), തിരുവമ്പാടി (മുക്കം പോസ്റ്റ് ഓഫീസ്), ബാലുശേരി (ബാലുശേരി പോസ്റ്റ് ഓഫീസ്), പേരാമ്പ്ര (പേരാമ്പ്ര പോസ്റ്റ് ഓഫീസ്), കൊയിലാണ്ടി (കൊയിലാണ്ടി പോസ്റ്റ് ഓഫീസ്), പയ്യോളി (പയ്യോളി പോസ്റ്റ് ഓഫീസ്), വടകര (വടകര പോസ്റ്റ് ഓഫീസ്), ഒഞ്ചിയം (ചോമ്പാല്‍ പോസ്റ്റ് ഓഫീസ്), നാദാപുരം (കല്ലാച്ചി പോസ്റ്റ് ഓഫീസ്), കുന്നുമ്മല്‍ (കുറ്റ്യാടി പോസ്റ്റ് ഓഫീസ്).

