KOYILANDY DIARY.COM

The Perfect News Portal

കെ. സുരേന്ദ്രനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍

പത്തനംതിട്ട> പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍. മോഷണം മുതല്‍ വധശ്രമം വരെയുണ്ട് ഇവയില്‍.

പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍, വീട് തകര്‍ക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, തീവയ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, ആരാധനാലയം തകര്‍ക്കല്‍, പൊതുഗതാഗതം നശിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങള്‍.

മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. തീവയ്പിന് ആലപ്പുഴ ജില്ലയിലെ രാമങ്കരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലും മോഷണക്കേസില്‍ തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലും പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഐപിസി 143, 147, 148, 149, 294 ബി, 323, 324, 394 വകുപ്പുകള്‍ പ്രകാരമാണ‌് തിരുവല്ലയിലെ കേസ‌് രജിസ‌്റ്റര്‍ ചെയ‌്തിരിക്കുന്നത‌്.

Advertisements

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ അദ്ദേഹത്തിനെതിരെ ഇരുപത് കേസുകളാണുണ്ടെന്നായിരുന്നു നല്‍കിയ വിവരം. എന്നാല്‍ 220 കേസുകളില്‍ കൂടി പ്രതിയാണെന്ന വിവരം പുറത്തുവന്നതോടെ ഇതുംകൂടി ഉള്‍പ്പെടുത്തി രണ്ടു സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ കൂടി നല്‍കുകയായിരുന്നു.

സുപ്രീംകോടതി വിധി വന്നതിന്‌ശേഷം ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയ ജനുവരി രണ്ടിനു നടന്ന ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തത്. ശബരിമല സമരത്തിന്റെ പേരില്‍ സുരേന്ദ്രനെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കൊല്ലം ജില്ലയിലാണ്, 68. ആലപ്പുഴയില്‍ 55ഉം പത്തനംതിട്ടയില്‍ 31ഉം കേസുകള്‍ ഉണ്ട‌്.

സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പത്രപ്പരസ്യത്തിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്ന സുപ്രീംകോടതി വിധിയനുസരിച്ച്‌ കെ സുരേന്ദ്രന്‍ കേസുകളുടെ വിവരം ക്രഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 240 കേസുകളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ നാല‌് പേജുകളാണ‌് പത്രങ്ങളില്‍ വേണ്ടി വന്നത‌്.

കേസുകളുടെ ജില്ല തിരിച്ചുളള കണക്ക്

തിരുവനന്തപുരം (5), കൊല്ലം (68), പത്തനംതിട്ട (31), ആലപ്പുഴ (55), കോട്ടയം (8), ഇടുക്കി (16), എറണാകുളം (12), തൃശൂര്‍ (6), പാലക്കാട് (1), മലപ്പുറം (1), കോഴിക്കോട് (2) , കണ്ണൂര്‍ (1), വയനാട് (1), കാസര്‍കോട് (33).

Share news

Leave a Reply

Your email address will not be published. Required fields are marked *