കെ. വി. വിശ്വനാഥനെ ആശുപത്രി കെട്ടിടത്തില്‍നിന്ന് വിണുമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ വി വിശ്വനാഥനെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വിണുമരിച്ച നിലയില്‍ കണ്ടെത്തി. നിക്ഷേപകരെ കബളിച്ചെന്ന കേസില്‍ അറസ്റ്റിലായിരുന്ന വിശ്വനാഥനെ ചികില്‍സക്കായാണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പൊലിസിന്റെ കണ്ണ് വെട്ടിച്ച് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടുകയായിരുന്നു.
കോടികളുടെ സാമ്ബത്തിക ബാധ്യതയാണ് വിശ്വനാഥനുള്ളത്. വിശ്വനാഥന്റെ സ്‌ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു തുടര്‍ന്നാണ് അറസ്‌റ്റിലാകുന്നത്. നിലവില്‍ 14 കേസുകളാണ് വിശ്വനാഥനെതിരെയുള്ളത്

