കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു. പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പുഷ്പ്പാർച്ചനയോട്കൂടി കാലത്ത് പന്തലായനിയിലെ അദ്ധേഹത്തിന്റെ വസതിയിൽ നടന്ന അനുസ്മരണ പരിപാടി മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ മാസ്റ്റർ ഉയർത്തിപ്പിടിച്ച ആശയങ്ങൾ നടപ്പിലാക്കാൻ പൊതുസമൂഹം മുന്നോട്ട്‌വരണമെന്ന് അദ്ധേഹം പറഞ്ഞു. കെ. ദാസൻ എം. എൽ. എ. മുഖ്യ പ്രഭാഷണം നടത്തി. എം. നാരായൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സി. പി. എം. നേതാവ് ടി. കെ. ചന്ദ്രൻ മാസ്റ്റർ, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ടി. വി. ദാമോദരൻ, പി. ചന്ദ്രശേഖരൻ, കൗൺസിലർ പി. എം. ബിജു തുടങ്ങിയവർ സംസാരിച്ചു. എം. വി. ബാലൻ സ്വാഗതവും, കെ. അനീഷ് നന്ദിയും പറഞ്ഞു.
