കെ.എസ്.ടി.എ. പ്രതിഷേധ ധർണ നടത്തി

കൊയിലാണ്ടി: പൊയിൽക്കാവ് യു പി സ്കൂളിലെ പ്രധാന അധ്യാപികയേയും സഹ അദ്ധ്യാപികയയെയും അന്യായമായിി സസ്പന്റ് ചെയ്ത മാനേജരുടെ ധാർഷ്ട്യം അവസാനിപ്പിക്കുക. എന്ന ആവശ്യപ്പെട്ട് കെ.എസ്.ടി.എ. പ്രതിഷേധ ധർണ നടത്തി.
വിദ്യാഭ്യാസ വകുപ്പ് സർവ്വീസിൽ പുന:പ്രവേശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടും അധ്യാപികയെ തിരിച്ചെടുക്കാതെ പ്രധാനധ്യാപികയേ കൂടി സസ്പെന്റ് ചെയ്ത നടപടി പൊതു സമൂഹത്തേടുള്ള വെല്ലുവിളിയാണ്.എം.എൽ.എ. കെ.ദാസൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി. കുട്ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കെ.എസ് ടി.എ ജില്ലാ പ്രസിഡണ്ട് ആർ.വി അബ്ദുള്ള, സമരസമിതി ഉപദേശക സമിതി ചെയർമാൻ കന്മ ന ശ്രീധരൻ, ജില്ലാ ജോ. സെക്ടറി പി.പി രാജീവൻ, ജില്ലാ എക്സ്യക്യുട്ടിവ് എം ജയകൃഷ്ണൻ, മുൻ കൊയിലാണ്ടിനരസഭാ ചെയർപേഴ്സൺ കെ..ശാന്ത സംസാരിച്ചു. പി.കെ.ഷാജി , ആർ എം രാജൻ സംസാരിച്ചു

