കെ.എസ്.ടി.എ. സബ്ബ്ജില്ലാ കമ്മറ്റി അംഗം ലാൽ രഞ്ജിത്തിന് ഡോക്ടറേറ്റ്

കൊയിലാണ്ടി: ആന്തട്ട ഗവ: സ്കൂൾ അധ്യാപകനും കെ.എസ്.ടി.എ. സബ്ബ്ജില്ലാ കമ്മിറ്റി അംഗവുമായ ലാൽ രഞ്ജിത്തിന് സോഷ്യേളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു. മധ്യവർഗ തൊഴിലാളി കുടുംബത്തിൽ ഉണ്ടായ മാറിയ സാങ്കേതിക വിദ്യയുടെ (മൊബൈൽ ഫോൺ ഉപയോഗം) സ്വാധീനം എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിലാണ് ബഹുമതി ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കംട്രോളർ & എക്സാമിനേഷന്റെ ഓഫീസിൽ നിന്ന് ഉത്തരവിറങ്ങിയത്.
ഡോ: ലാൽ രഞ്ജിത്ത് അധ്യാപക ദമ്പതികളായ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും (Late), പ്രേമകുമാരി ടീച്ചറുടെയും മകനാണ്. ഭാര്യ സുധ എം. പി. (പി.എസ്.സി. ഓഫീസ്) ദേവനന്ദ ലാൽ, ധ്യാൻ ശരൺ ലാൽ എന്നിവർ മക്കളാണ്. ഇപ്പോൾ കൊയിലാണ്ടി ആന്തട്ട ഗവർമെന്റ് സ്കൂളിലെ ചിത്രകലാ അധ്യാപകനുമാണ്.

