കെ.എസ്.ടി.എ നിറവ് പദ്ധതി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണയുമായി കെ.എസ്.ടി.എ അക്കാദമിക കൗൺസിലിൻ്റെ നിറവ് പദ്ധതി തിരുവങ്ങൂർ വെസ്റ്റ് ജി.എൽ.പി സ്കൂളിൽ ആരംഭിച്ചു. കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നാലു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു.
രക്ഷിതാവ് ഒരു പാഠപുസ്തകം എന്ന വിഷയത്തിൽ കെ.ടി ജോർജും, ഗണിതം മധുരം എന്ന വിഷയത്തിൽ ഡി കെ ബിജു., പി. പവിന, ആർ.കെ ദീപ എന്നിവരും ക്ലാസ്സ് നയിച്ചു. വാർഡ് മെമ്പർ ബിന്ദു ഇല്ലത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സൽജിത്ത് പദ്ധതി വിശദീകരിച്ചു. കെ.എസ്.ടി.എ ജില്ലാ ജോ സെക്രട്ടറി ആർ. എം. രാജൻ, ജില്ലാ എക്സിക്യുട്ടീവ് കെ. ശാന്ത, പ്രധാനാധ്യാപിക രോഹിണി .വി .പി ., പി ടി എ പ്രസിഡണ്ട് ബിജു, വി.കെ. സി ജയപ്രകാശ്, വി.ടി കോരപ്പൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി.കെ ബാബു സ്വാഗതവും ബ്രാഞ്ച് പ്രസിഡണ്ട് വിനോദ് നന്ദിയും പറഞ്ഞു.
