കൂവ്വക്കൊല്ലി മലയില്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് ഭീഷണിയായി കാട്ടുതീയും

കൈവേലി: വന്യമൃഗ ശല്യംകൊണ്ട് പൊറുതിമുട്ടിയ കര്‍ഷക കുടുംബങ്ങള്‍ക്ക് ഭീഷണിയായി കാട്ടുതീയും. കൂവ്വക്കൊല്ലി മലയിലാണ് തീപടരുന്നത്. കുനിയില്‍ രാജന്‍, വി.ടി. അശോകന്‍, പീടികകണ്ടി ദാസന്‍, മത്താരത്ത് ബാലന്‍, നാണു, കുമാരന്‍, പിലാക്കണ്ടി ശശി, പനച്ചിക്കണ്ടി കുമാരന്‍, മാതു എന്നിവരുടെ ഹെക്ടര്‍കണക്കിന് കൃഷി നശിച്ചിട്ടുണ്ട്. തെങ്ങ്, കമുക്, വാഴ, കുരുമുളക് വള്ളി, ഗ്രാമ്ബു, റബ്ബര്‍, ഇടവിളകൃഷി എന്നിവയൊക്കെയാണ് കത്തിയമര്‍ന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപടര്‍ന്നത്. അഗ്നിശമനസേനയും നാട്ടുകാരും തീയണക്കാന്‍ ശ്രമംതുടരുന്നുണ്ടെങ്കിലും വെള്ളിയാഴ്ച തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശങ്ങള്‍ കര്‍ഷകസംഘം നേതാക്കള്‍ സന്ദര്‍ശിച്ചു.
