കൂത്തുപറമ്പ് : ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആര്‍എസ്‌എസ്സുകാരന്‍ കൊല്ലപ്പെട്ടു

തലശേരി > വീട്ടിനകത്ത് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആര്‍എസ്‌എസ്സുകാരന്‍ കൊല്ലപ്പെട്ടു. കൂത്തുപറമ്പ് കോട്ടയംപൊയില്‍ കോലാക്കാവിനടുത്ത പൊന്നമ്ബത്ത് വീട്ടില്‍ ദീക്ഷിത് (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് അത്യുഗ്ര സ്ഫോടനം നടന്നത്. ശരീരം ഛിന്നഭിന്നമായ നിലയില്‍ ദീക്ഷിതിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇടതു കൈപ്പത്തിയും കാലും അറ്റു. മുഖത്തടക്കം മാരകമായി പൊള്ളലേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. ദീക്ഷിതിനൊപ്പം ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ട കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. പരിക്കേറ്റവരെയും വീട്ടിലുണ്ടായിരുന്ന ബോംബ് ശേഖരവും ആര്‍എസ്‌എസ് നേതൃത്വം ഇടപെട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

