KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് അറബിതാഴത്ത് എ. ടി. അഷ്റഫ് (48) കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സീനിയർ മെമ്പറും, സിവിൽ ഡിഫൻസ് ഫോഴ്സ് അംഗവും അമേച്വർ റേഡിയോ പ്രവർത്തകനുമായിരുന്ന കാപ്പാട് അറബിതാഴത്ത് എ .ടി അഷ്റഫ് (48) നിര്യാതനായി.
ലോക്  ഡൌൺ കാലത്ത് മരുന്നു കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് മരുന്നു വീടുകളിൽ എത്തിച്ചു കൊടുത്ത മൃതസഞ്ജീവനി  എന്ന റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ അഭിമാന പദ്ധതിയിലെ സജീവ വളണ്ടിയർ ആയിരുന്നു. ദുരന്ത മേഖലകളിൽ ഹാം റേഡിയോ സൗകര്യം ഉറപ്പുവരുത്തി വാർത്താ വിനിമയത്തിന് അധികാരികളെ ഏറെ സഹായിക്കുന്ന ഒരു പ്രവർത്തകൻ കൂടിയായിരുന്നു അഷ്റഫ്. കവളപ്പാറ, പുത്തുമല വയനാട്, പെട്ടിമുടി എന്നിവിടങ്ങളിലും അഷ്റഫ് രക്ഷാ ദൗത്യവുമായി ഓടിയെത്തിയിരുന്നു.
ഇന്നലെ രാവിലെ കോഴിക്കോടെക്കുള്ള യാത്രക്കിടയിൽ കോഴിക്കോട് സരോവരത്തിന് സമീപം വെച്ച് നെഞ്ചുവേദന അനുഭവപ്പടുകയും, അവിടെ വെച്ച് കുഴഞ്ഞു വീഴുകയുമാണ് ഉണ്ടായത്.  തുടർന്ന് അഷറഫിനെ പരിചയമുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പരേതനായ ചെറുവലത്ത് മൂസ്സയുടെയും, കുട്ടിബിയുടെയും മകനാണ്. ഭാര്യ. സുബൈദ. മക്കൾ: മുഹമ്മദ് യാസിൻ മാലിക്, ഫാത്തിമ നിലുഫ് മാലിക്,
Share news

Leave a Reply

Your email address will not be published. Required fields are marked *