കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മാലിന്യ കൂമ്പാരം

കുറ്റ്യാടി: പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ മാലിന്യ കൂമ്പാരം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഹാനികരമാവുകയാണ്. ബസ് സ്റ്റാന്റിനെ തൊട്ടുരുമ്മി നില്ക്കുന്ന സ്ഥലത്താണ് പ്ലാസ്ലിക്ക് അവശിഷ്ടമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്, ഭക്ഷണ അവശിഷ്ടങ്ങളും സംസ്കരണം നടക്കാത്ത മറ്റ് അവശിഷ്ട വസ്തുക്കള്‍ക്കുമാണ് ഇവിടെ വലിച്ചെറിഞ്ഞിരിക്കുന്നത്.
തെരുവ് നായ്ക്കളും എലികളും കാക്കകളും ഇവിടെ സാമ്രാജ്യം തീര്‍ത്തിരിക്കയാണ്. ബസ് സ്റ്റാന്റ് പരിസരങ്ങളിലും. തൊട്ടടുത്ത ആശുപത്രി പരിസരങ്ങളലിലും കൊതുക് ശല്യം ജനങ്ങളെഏറെ പ്രയാസപ്പെടുത്തുന്നു. ഇവിടെ കുന്നുകൂടിയ മാലിന്യം നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികള്‍ അപൂര്ണമാവുകയാണ്.ജനങ്ങള്‍ നിരന്തരമായി എത്തുന്ന സര്‍ക്കാര്‍ ,സ്വാകാര്യ ആശുപത്രികള്‍ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പു, വനം വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇതിന്ന് ചുറ്റുവട്ടങ്ങളിലായി കാണാം.

