കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്.
കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് കുട്ടികളെ സംബന്ധിച്ച ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ബാലാവകാശ കമ്മീഷന് ചെയര്മാന് പി സുരേഷ് പറഞ്ഞു.

ഭരണഘടന നല്കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്കും കിട്ടണം. അതിനാല്‍ ഈ വിധി തിരുത്തപ്പെടണം. അന്താരാഷ്ട്ര ഉടമ്ബടിയില്‍ 12 ആര്‍ട്ടിക്കിള്‍ പ്രകാരം കുട്ടികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Advertisements

