കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി നടപ്പിലാക്കുന്ന പദ്ധതിക്ക് വേഗം കുടുന്നു

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി നടപ്പിലാക്കുന്ന പദ്ധതിക്ക് വേഗം കുടുന്നു. 85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കായണ്ണയിൽ നിന്നും ഊരള്ളുർവഴി കൊയിലാണ്ടിയിലെത്തുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളം സംഭരിക്കാനായി നഗരസഭയിലെ കുന്ന്യോ റ മലയിലും, കോട്ടക്കുന്ന്, വലിയ മല ,സിവിൽ സ്റ്റേഷൻ, എന്നിവിടങ്ങളിൽ വലിയ ടാങ്കുകൾ നിർമ്മിക്കും.
ഇതിൽ സിവിൽ സ്റ്റേഷൻ പരിസരത്തെടാങ്ക് നിർമ്മാണത്തിനു മാത്രമാണ് സാങ്കേതിക തടസ്സം. ഇറിഗേഷന്റെ സ്റ്റാഫ് ക്വാർട്ടേഴ്സ് പ്രവർത്തിച്ചിരുന്ന 35 സെന്റ് സ്ഥലത്താണ് ടാങ്ക് നിർമ്മിക്കാൻ തെരഞ്ഞടുത്തത്. വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സ്ഥലം. സന്ദർശിച്ച് ടാങ്ക് നിർമ്മിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.

ഇത് ലഭിച്ചു കഴിഞ്ഞാൽ പ്രവർത്തനത്തിന് വേഗം കൂടും രണ്ടാം ഘട്ട പദ്ധതിയിൽ ചെങ്ങോട്ടുകാവ് പഞ്ചായത്താണ് പദ്ധതിയിൽ വരുക. ടാങ്ക് നിർമ്മിക്കാൻ മേലൂക്കരയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു. പേരാമ്പ്ര മണ്ഡലം കൂടി കുടിവെള്ള പദ്ധതിയിൽ വരുന്നതിനാൽ തുറയൂരിൽ നിർമ്മിക്കുന്ന ടാങ്കിൽ നിന്ന് പയ്യോളിയിലെ കടലോര മേഖലയിൽ കുടിവെള്ളം എത്തിക്കാൻ കഴിയും.

ഇത് സംബന്ധിച്ച് മന്ത്രി കൂടിയായ ടി.പി.രാമകൃഷ്ണനുമായി ചർച്ച നടത്തും. ചേമഞ്ചേരി, മൂടാടി, തിക്കോടി, പഞ്ചായത്തുകളിലെയും, കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അവസാന ഘട്ടത്തിൽ പ്രവർത്തനം നടത്തും. കൊയിലാണ്ടി നഗരസഭക്കു കൂടി ഉപകാരപ്രദമാകുന്ന ചിറ്റാരികടവ് റഗുലേറ്റർ കം ബ്രിഡ്ജ്, പദ്ധതി ഉടൻ പൂർത്തിയാവും. രണ്ട് വർഷം കൊണ്ട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടുന്നതിനുള്ള പ്രവർത്തനാണ് നടക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

