കിണറ്റില്‍ അകപ്പെട്ട യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

നാദാപുരം: മൊകേരി നീലേച്ചുകുന്നില്‍ കിണറ്റില്‍ അകപ്പെട്ട യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കൂരാറമ്മല് അബ്ദുള്‍ ലത്തീഫ് (39)ആണ് ഇന്നലെ ഉച്ചയോടെ നീലേച്ചുകുന്നുമ്മലിലെ കൊട്ടക്കാരംകണ്ടിയില് അഷറഫിന്റെ വീട്ടിലെ കിണറില്‍ കുടുങ്ങിയത്. കിണര്‍ വൃത്തിയാക്കാനിറങ്ങിയ അബ്ദുള്‍ ലത്തീഫ് തിരികെ കയറാന്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും പിടിവിട്ട് വീഴുകയായിരുന്നു.
ചേലക്കാട് നിന്ന് ഫയര്‍ഫോഴ്സെത്തി വലയിറക്കി അബ്ദുള്‍ ലത്തീഫിനെ പുറത്തെത്തിച്ചു. അമ്ബതടി താഴ്ചയുളളതാണ് കിണര്‍. സ്റ്റേഷന് ഓഫീസര്‍ വാസത്ത് ചേയച്ചന്‍കണ്ടിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി. കെ. പ്രമോദ്, ലീഡിംങ് ഫയര്മാന് കെ. പി. വിജയന്, ഫയര്മാന്മാരായ എ. പി .ഷൈജേഷ്, കെ.കെ.ഷിജിലേഷ്, കെ. ശ്രീജില്‍, വി. ലിഗേഷ്, വി. കെ. ഷൈജു, കെ. ടി. ശ്രീനേഷ്, എം. കെ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

