കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷാര്‍ച്ചനയും

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 8, 9 ദിവസങ്ങളിലായി പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷാര്‍ച്ചനയും ക്ഷേത്രക്കുളം സമര്‍പ്പണവും നടക്കും. ലക്ഷാര്ച്ചനയ്ക്കുള്ള ഫണ്ട് സമാഹരണം തുടങ്ങി.
ആദ്യ ഫണ്ട് ബാലന് അമ്പാടിയില്നിന്ന് എം. ബാലകൃഷ്ണന് നായര്‍ ഏറ്റുവാങ്ങി. ഇ. ഗംഗാധരന് അധ്യക്ഷനായി. എം. രവീന്ദ്രന്, ഇ. മുരളീധരന്, വി. രാഘവന്, വി.പി. ഉണ്ണികൃഷ്ണന്, വി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.

