KOYILANDY DIARY.COM

The Perfect News Portal

കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു

കോയമ്ബത്തൂര്‍: പഴനിയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു. പഴനി-കൊടൈക്കനാല്‍ മലമ്പാത
യില്‍ സാവേരിക്കാടിന് സമീപമാണ് അപകടം നടന്നത്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനി അഞ്ജു (27)ആണ് മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഒന്‍പതാമത്തെ ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണ വിട്ട കാര്‍ 100 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കൊടൈക്കനാലില്‍ നിന്ന് പഴനിയിലേയ്ക്ക് പോകുംവഴിയായിരുന്നു അപകടം.

Share news