കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് പയ്യാനികോട്ട മേഖലയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്ത്രണ്ടു വയസ് തോന്നിക്കുന്ന കൊമ്ബനാനയാണ് ചെരിഞ്ഞത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ടി.റഹീസിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. താമരശേരി വെറ്ററിനറി സര്‍ജന്‍ അരുണ്‍ സത്യന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്നു കുഴിയെടുത്തു സംസ്കരിച്ചു.
