കവടി നിരത്തി പ്രവചന സമരം നടത്തുന്നതിൽ കേരള ഗണക കണിശ സഭ പ്രതിഷേധിച്ചു

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ജ്യോതിഷികളെ അപമാനിക്കുന്ന രീതിയിൽ കവടി നിരത്തി പ്രവചന സമരം നടത്തുന്നതിൽ കേരള ഗണക കണിശസഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡണ്ട് പുറ്റാട്ട് രമേശൻ പണിക്കർ ആധ്യക്ഷം വഹിച്ചു പി. കെ. പുരുഷോത്തമൻ പണിക്കർ , സി. ഷൺമുഖദാസ്, പാലത്ത് രാമചന്ദ്രൻ പണിക്കർ, സുധീപ് പണിക്കർ കുറ്റ്യാടി, ഹരിദാസൻ പണിക്കർ ബാലുശ്ശേരി, രാമനാഥൻ കോവൂർ, ചന്ദ്രൻ പണിക്കർ കൈതയ്ക്കൽ , പ്രശാന്ത് കന്നിനട എന്നിവർ
സംെസാരിച്ചു
