കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാ വസന്തം എന്ന ഡോക്യു ഡ്രാമ അവതരിപ്പിച്ചു

നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാ മാസ പരിപാടികളുടെ പരി സമാപ്തി കുറിച്ചു കൊണ്ട് സ്കൂള്‍ തിയേറ്റര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനാ വസന്തം എന്ന ഡോക്യു ഡ്രാമ അവതരിപ്പിച്ചു. ചെറുശ്ശേരി നമ്പൂ
തിരി മുതല്‍ കുരീപ്പുഴ ശ്രീകുമാര്‍ വരെ നീണ്ടു നില്‍ക്കുന്ന മലയാള സാഹിത്യ പരമ്പരയിലെ എഴുത്തുകാരുടെ കൃതികളാണ് ഡോക്യുഡ്രാമയിലൂടെ കടന്നു പോയത്.
രണ്ടു മണിക്കൂര്‍ നേരം നീണ്ടു നിന്ന പരിപാടിയില്‍ സ്കൂളിലെ നൂറോളം കുട്ടികള്‍ നാനൂറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തികച്ചും വ്യത്യസ്ഥമായ ഈ പരിപാടിയുടെ രചന നിര്‍വഹിച്ചത് സ്കൂളിലെ പ്രധാനാദ്ധ്യാപകന്‍ കൂടിയായ സജീവന്‍ മൊകേരിയാണ്.

രഞ്ജീരാജ് വട്ടോളി സംവിധാനവും ഷീബ ടീച്ചര്‍ നൃത്ത സംവിധാനവും നിര്‍വഹിച്ചു. പരിപാടി നാദാപുരം ബി.പി.ഒ. സി.എച്ച്.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് (വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), വിദ്യാരംഗം കണ്‍വീനര്‍ അമയ അശോക് എന്നിവര്‍ സംസാരിച്ചു. ഒരു മാസമായി നടന്ന പരിപാടികളുടെ റിപ്പോര്‍ട്ട് കെ.എം.ആന്‍റണി അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എം.കരുണാകരന്‍ സ്വാഗതവും വി.വി.ദീപ നന്ദിയും പറഞ്ഞു.

