കലാസ്വാദകസംഘം ത്രിമൂർത്തി സംഗീതോൽത്സവം സമാപിച്ചു

കൊയിലാണ്ടി : ശാസ്ത്രീയ കലാസ്വാദകസംഘം ചെങ്ങോട്ടുകാവ് സംഘടിപ്പിച്ച ത്രിമൂർത്തി സംഗീതോത്സവം സമാപിച്ചു. കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീതകച്ചേരി നടത്തി. ഗണേഷ് വയലിനും അനിൽകുമാർ മൃദംഗവും വായിച്ചു. താമരക്കാട് കൃഷ്ണൻ നമ്പൂതിരി, കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസൻ, ഡോ: വി. ആർ ദിലീപ്കുമാർ, സുമേഷ് താമരശ്സേരി, രാമൻ നമ്പൂതിരി, ഗണരാജ്, മേപ്പയ്യൂർ സത്യൻ, ഡോ: ദീപ്ന നായർ, കെ. ടി. സൗമ്യ തുടങ്ങി നൂറിൽപ്പരം സംഗീതജ്ഞർ പരിപാടിയിൽ പങ്കെടുത്തു. വേദിയിൽ പഞ്ചരത്നകീർത്താലാപനവും നടന്നു.
