കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു

കൊച്ചി> പ്രമുഖ നടന് കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് ഫയലുകള്‍ ചാലക്കുടി പൊലീസ് സിബിഐക്ക് കൈമാറി. ഡിവൈഎസ്പി ജോര്‍ജ് ജെയിംസ് അന്വേഷിക്കും.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ അദ്ദേഹത്തിന്റെ ഫാം ഹൗസായ പാഡിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്.

