കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ: വായ്പയുടെ പേരില്‍ ബാങ്കുകള്‍ കര്‍ഷകരെ സര്‍ഫാസി ജപ്തി നടപടികള്‍ ചുമത്തി ദ്രോഹിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കൃഷിഭൂമി യാതൊരു കാരണവശാലും സര്‍ഫാസി നിയമത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് നിയമത്തില്‍ വ്യവസ്ഥയുള്ളപ്പോഴാണ് ബാങ്കുകളുടെ ഇത്തരത്തിലുള്ള നടപടികള്‍.
വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബാങ്ക് വായ്പയുടെ പേരിലുള്ള എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കുകയും പലിശരഹിതവായ്പ നല്‍കുകയും വേണം. ധര്‍ണ ഡി സി സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളുമായി ബാങ്ക് അധികൃതര്‍ വന്നാല്‍ അവരെ കര്‍ഷകര്‍ക്ക് വഴിയില്‍ തടയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്ക് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. എന്‍.ഒദേവസ്യ(കിസാന്‍ ജനത),മമ്മി പൊഴുതന (സ്വതന്ത്ര കര്‍ഷകസംഘം) എന്നിവര്‍ സംബന്ധിച്ചു. മജീഷ് മാത്യു,വി.എന്‍.ശശീന്ദ്രന്, എക്കണ്ടി മൊയ്തൂട്ടി, വി.വി.നാരായണ വാര്യര്‍, ഡെന്നിസണ്‍, പി.എം.ബെന്നി, വി.ഡിജോസ്, ഒ.വിറോയ്, കെ.എം.കുര്യാക്കോസ്, സുലൈമാന്‍ അരപ്പറ്റ, ബാബു പന്നിക്കുഴി, ജോണ്സണ് ഇലവുങ്കല്‍, എന്നിവര്‍ സംസാരിച്ചു.

