കര്‍ഷകസംഘം നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി : കര്‍ഷകം സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സഗരസഭാ സാരഥികള്‍ക്ക് സ്വീകരണം നല്‍കി. സി. പി. എം സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ഹാളില്‍ ചേര്‍ന്ന പരിപാടി മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ കെ. ഗോവിന്ദന്‍ മാസ്റ്റര്‍, കന്മന ശ്രീധരന്‍ മാസ്റ്റര്‍, ടി. വി. ഗിരിജ, കര്‍ഷകസംഘം ഏരിയാ സെക്രട്ടറി എ. എം. സുഗതന്‍ എന്നിവര്‍ സംസാരിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട്, സി. രാധ, കീഴരിയൂര്‍ പ്രസിഡണ്ട് ഗോപാലന്‍ നായര്‍, ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗീതാനന്ദന്‍ മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍മാരായ മാങ്ങോട്ടില്‍ സുരേന്ദ്രന്‍, കെ. ടി. സിജേഷ്, പി. കെ. രാമദാസന്‍ മാസ്റ്റര്‍, ചൊളേടത്ത് ബാലന്‍ നായര്‍ ചേമഞ്ചേരി പഞ്ചായത്തംഗം അനില്‍കുമാര്‍ എന്നിവരെ അനുമോദിച്ചു. അപ്പുമാസ്റ്റര്‍ സ്വാഗതവും, കര്‍ഷകസംഘം പ്രസിഡണ്ട് യു. കെ. ഡി. അടിയോടി അദ്ധ്യക്ഷതയും വഹിച്ച പരിപാടിയില്‍ പി. കെ. ഭരതന്‍ നന്ദി പറഞ്ഞു.
