കരുതലിൻ്റെ സന്ദേശം നൽകി വിവാഹിതരായി
കൊയിലാണ്ടി: കോവിഡ് കാലത്ത് കരുതലിൻ്റെ സന്ദേശം നൽകി വിവാഹം നടന്നു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ സഹകരണസംഘം ജീവനക്കാരനും സംഘം ജില്ലാ പ്രസിഡണ്ടുമായ കുറുവങ്ങാട് മടക്കണ്ടാരി ബാലകഷ്ണന്റയും രുഗ്മിണിയുടെ മകൾ കാവ്യയും ചേമഞ്ചേരി കാഞ്ഞിലിശേരി പോയിലിൽ കൃഷ്ണൻ നായരുടെയും, ഗീതയുടെ യും മകൻ വിഷ്ണുപ്രസാദിന്റെയും വിവാഹമാണ് കരുതലിന്റെ സന്ദേശം നൽകി വരണമാല്യം ചാർത്തിയത്. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു വിവാഹം. വിവാഹ ശേഷം വരനും വധുവും പരസ്പരം മുഖാവരണം ധരിപ്പിച്ചു. വീട്ടുകാർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
