കബഡി താരത്തിന്റേത് കൊലപാതകം: ബന്ധു അറസ്റ്റില്‍
കാസര്‍ഗോഡ്: ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സന്തോഷിന്റെ അടുത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയുമായി ബന്ധപ്പെട്ട് ബന്ധുവായ സി മനോജിനെയാണ്(37) പോലീസ് അറസ്റ്റ്‌ചെയ്തു. സന്തോഷിന്റെ ഇളയമ്മയുടെ മകനാണ് കോണ്‍ക്രീറ്റ് തൊഴിലാളിയായ മനോജ്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സന്തോഷിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നതിനാല്‍ സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സന്തോഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വെള്ളരിക്കുണ്ട് സിഐ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം മനോജിനെ പിടികൂടിയത്.