കണയങ്കോട് പുഴയിൽ ഹൗസ് ബോട്ട് തകരാറായി: 19 പേരെ രക്ഷപ്പെടുത്തി

കൊയിലാണ്ടി : എഞ്ചിൻ തകരാറ് മൂലം ബോട്ട് നിയന്ത്രിക്കാൻ കഴിയാതെ കാറ്റിൽ അകപ്പെട്ടു. യാത്രക്കാർ പരിഭാന്തരായി ഗ്രാമവികസന വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായത്. ആർക്കും പരിക്കുകളോ പ്രശ്നങ്ങളോ ഉണ്ടായി രുന്നില്ല. മണിക്കൂറുകളോളം പരിഭ്രാന്തിയുടെ മുൾമുനയിലായിരുന്നു യാത്രക്കാർ.
വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നിന്നും സേനാംഗങ്ങൾ എത്തി പുഴയിൽ ഇറങ്ങി ബോട്ടിൽ കയർ കെട്ടി കരക്കെത്തിച്ചു ബോട്ടിന്റെ നങ്കൂരം ചളിയിൽ താഴ്ന്നു പോയതാണ് ബോട്ട് നീങ്ങാതെ നിന്നത്
കണയങ്കോട് പാലത്തിൽ ബോട്ട് ഇടിച്ച് അപകടം സംഭവിക്കാത്തത്കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.
രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ നേതൃത്വം നൽകി. അസി. സ്റ്റേഷൻ ഓഫീസർ കെ. സതീശൻ, കെ.കെ.രമേശൻ, ലീഡിംഗ് ഫയർമാർ വി.വിജയൻ, ഫയർമാൻമാരായ ബിനീഷ്, മനു പ്രസാദ്, വിജീഷ്, സിജീഷ്, മനോജ്, സത്യൻ, ബാലൻ എന്നിവർ പങ്കെടുത്തു. വലിയ ആശ്വാസത്തോടെ കരക്കെത്തിയ പെൻഷനർമാരായ യാത്രക്കാർ സേനക്ക് നന്ദി പറഞ്ഞു
