KOYILANDY DIARY.COM

The Perfect News Portal

കടലാക്രമണം: അടിയന്തര പ്രവൃത്തികള്‍ക്ക‌ായി ആലപ്പുഴയ‌്ക്ക‌് 5 കോടി

ആലപ്പുഴ: ജില്ലയില്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തര പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ അഞ്ച‌ുകോടി രൂപ അനുവദിച്ചു. വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപുഴ, ത‌ൃക്കുന്നപ്പുഴ, പാനൂര്‍ കോമന, മാധവമുക്ക്, നീര്‍ക്കുന്നം, വാനം, വളഞ്ഞവഴി, പുന്നപ്ര, പാതിരപ്പള്ളി, ഓമനപ്പുഴ, കാട്ടൂര്‍ കോളേജ് ജങ്ഷന്‍, കോര്‍ത്തുശേരി, ഒറ്റമശേരി, ആയിരംതൈ, അര്‍ത്തുങ്കല്‍, ആറാട്ടുവഴി, പള്ളിത്തോട് എന്നീ പ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്കാണ‌് തുക അനുവദിച്ചത‌്. ജില്ലയിലെ മന്ത്രിമാരുടെ നേത‌ൃത്വത്തില്‍ നിയസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ‌് തീരുമാനം.

ജിയോബാഗ് വാങ്ങാനുള്ള തുക ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അക്കൗണ്ടില്‍നിന്ന‌് കലക‌്ടര്‍ അഡ്വാന്‍സ്ചെയ്യും. ആവശ്യമായ ബാഗുകള്‍ ലഭ്യമാക്കാന്‍ ഇറിഗേഷന്‍ എക‌്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കടലാക്രമണം രൂക്ഷമായ ഇടങ്ങളില്‍ പ്രദേശവാസികളുടെകൂടി പങ്കാളിത്തത്തോടെ ഉടനടി ജിയോ ബാഗുകള്‍ വിന്യസിക്കും. പ്രവൃത്തികള്‍ ഒരാഴ‌്ചയ‌്ക്കുള്ളില്‍ തുടങ്ങാന്‍ കലക‌്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. തോട്ടപ്പള്ളിയില്‍ കടലാക്രമണത്തില്‍ വീട് നഷ‌്ടപ്പെട്ടവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ നേത‌ൃത്വത്തില്‍ ഫ്ലാറ്റ് നിര്‍മാണം തുടങ്ങി. ഇതിനായി 85 കോടി രൂപ അനുവദിച്ചു. യോഗത്തില്‍ മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരന്‍, കെ ക‌ൃഷ‌്ണന്‍കുട്ടി, പി തിലോത്തമന്‍, മേഴ്സിക്കുട്ടി അമ്മ, നിയുക‌്ത എംപി എ എം ആരിഫ്, കലക‌്ടര്‍ എസ് സുഹാസ്, ജലവിഭവവകുപ്പ‌് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജലവിഭവ മന്ത്രിയുമായി മന്ത്രി ജി സുധാകരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ‌് യോഗം ചേര്‍ന്നത‌്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *